city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം

അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം
കാസര്‍കോട്: ദേശീയപാത വികസനത്തിന് കുടി ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് മാര്‍ക്കറ്റ് വിലയും വ്യാപാരസ്ഥാപനങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പ് വരുത്തണം. വ്യാപാരികള്‍ വികസനത്തിനെതിരല്ല. മറിച്ച് ഉപജീവനമാര്‍ഗ്ഗം നഷ്ടപ്പെടുന്നപര്‍ക്ക് അര്‍ഹമായ പുനരധിവാസവും നഷ്ടപരിഹാരവും ലഭിക്കാത്തപക്ഷം ശക്തമായ സമരങ്ങള്‍ക്ക് ഏകോപനസമിതി നേത്യത്വം നല്‍കും.


സമരപരിപാടിക്ക് മുന്നോടിയായി വ്യാപാരസ്ഥാപനം നഷ്ടപ്പെടുന്ന വ്യാപാരികളുടെയും ഭൂഉടമകളുടെയും യോഗം യൂണിറ്റു തലത്തില്‍ വിളിച്ച് ചേര്‍ത്ത് വിവരങ്ങള്‍ ശേഖരിക്കും.
യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് കെ. അഹ്മദ് ശരീഫ് അദ്ധ്യക്ഷത വഹിച്ചു. ടി.എം. ജോസ് തയ്യില്‍, എന്‍.എം. സുബൈര്‍, കെ. വി. ലക്ഷ്മണന്‍, ബി. അബ്ദുര്‍ റഹ്മാന്‍, സി.എച്ച്. ശംസുദ്ദീന്‍, സി.എ. പീറ്റര്‍, തോമസ് കാനാട്ട്, കെ.വി. ബാലകൃഷ്ണന്‍, മുഹമ്മദ് റഫീഖ്, പി.കെ.രാജന്‍ എന്നിവര്‍ സംസാരിച്ചു.

Keywords: SAVE-KASARAGOD-TOWN, Kasaragod, National highway, Merchant-association

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia