city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പി.എസ്.സി വഴി നിയമനമില്ല: ഉദ്യോഗാര്‍ത്ഥികള്‍ കോടതി കയറുന്നു

പി.എസ്.സി വഴി നിയമനമില്ല: ഉദ്യോഗാര്‍ത്ഥികള്‍ കോടതി കയറുന്നു
കാസര്‍കോട് ജില്ലയില്‍ വിവിധ വകുപ്പുകളില്‍ നിന്നും പി.എസ്.സിയിലേക്ക് ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യാത്തതിനാല്‍ സമയബന്ധിതമായി നിയമനം നടക്കുന്നില്ല. സ്‌കൂളുകളില്‍ കന്നട, മലയാളം മീഡിയം അധ്യാപകരുടെ നിരവധി ഒഴിവുകള്‍ ഉണ്ടായിട്ടും നിയമനകാര്യത്തില്‍ ഡി.ഡി.ഇ, ഡി.ഇ.ഒ ഓഫീസുകളില്‍ നിന്നും യാതൊരുവിധ നടപടിയും കൈക്കൊള്ളുന്നില്ലെന്ന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പരക്കെ ആക്ഷേപമുയരുന്നു.


നിലവില്‍ സര്‍പ്ലസുള്ള അധ്യാപകര്‍ക്ക് പ്രൊട്ടക്ഷന്‍ നിയമനം വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം ഉണ്ടെങ്കിലും ഇത് ഇതുവരെയായും പാലിക്കപ്പെട്ടിട്ടില്ല. പുതിയ വിദ്യഭ്യാസ പാക്കേജ് പ്രകാരം എയ്ഡഡ് സ്‌ക്കൂളുകളില്‍ പ്രൊട്ടക്ഷന്‍ നടത്തേണ്ടതില്ലെന്ന സര്‍ക്കുലര്‍ വന്നിട്ടുണ്ടെങ്കിലും ഇത് സര്‍ക്കാര്‍ സ്‌കൂളുകളില്‍ കൂടി ബാധകമാണെന്ന ഉത്തരവ് ഇല്ലാത്തതാണ് സ്‌ക്കൂളുകളിലെ നിയമന പ്രതിസന്ധിക്ക് കാരണം. ഇതിനെതിരെ വിദ്യഭ്യാസ ഓഫീസുകളില്‍ നിന്നും ക്ലാരിഫിക്കേഷനായി ഡി.പി.ഐയിലേക്ക് വിശദാംശം തേടിയിട്ടുണ്ടെങ്കിലും ഇതിന്റെ മറുപടി കാണാത്തതും കാലതാമസത്തിന് കാരണമായിട്ടുണ്ട്. ഇപ്പോള്‍ സര്‍ക്കാര്‍ സ്‌ക്കൂളുകളിലെ ഒഴിവുകള്‍ യഥാസമയം നികത്താത്തതിനാല്‍ ക്ലാസുകള്‍ കിട്ടാതെ കുട്ടികള്‍ വിഷമിക്കുകയാണ്. നിലവില്‍ സര്‍പ്ലസായ അധ്യാപകരെ അതാത് സ്‌ക്കൂളുകളില്‍ തന്നെ നിലനിര്‍ത്തണമെന്ന തീരുമാനം വന്നെങ്കിലേ സ്‌ക്കൂളുകളില്‍ പുതുതായി അധ്യാപകരെ നിയമിക്കാനാകൂ. ഒഴിവുകളുണ്ടായിട്ടും അത് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാത്തതുകാരണം ജില്ലയില്‍ നിരവധി പേര്‍ കോടതിയുടെ ഉത്തരവ് വാങ്ങിയാണ് ഇപ്പോള്‍ നിയമനം തേടുന്നത്. സര്‍പ്ലസ് അധ്യാപകരെ നിയമിച്ചുകഴിഞ്ഞുള്ള ഒഴിവുകളില്‍ മാത്രമാണ് ഇപ്പോള്‍ പി.എസ്.സി വഴി വരുന്ന അധ്യാപകരെ പരിഗണിക്കുന്നത്. ഇത് കോടതിയില്‍ ചോദ്യം ചെയ്താണ് പല ഉദ്യോഗാര്‍ത്ഥികളും നിയമനം തേടുന്നത്. നിയമനത്തിനായി ഹൈക്കോടതി കയറാന്‍ ഒരു ഉദ്യോഗാര്‍ത്ഥിക്ക് ചിലവാകുന്നത് പതിനായിരങ്ങളാണ്. സര്‍പ്ലസ് അധ്യാപകരെ ആണോ പി.എസ്.സി എഴുതി റാങ്കുലിസ്റ്റില്‍ പേരുള്ളവരെയാണേ ആദ്യം നിയമിക്കേണ്ടതെന്ന കാര്യത്തില്‍ ഇതുവരെയായും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇത് ആരാഞ്ഞാണ് ഇപ്പോള്‍ പല വിദ്യഭ്യാസ ഓഫീസുകളില്‍ നിന്നും മേല്‍ ഓഫീസുകളിലേക്ക് കത്തെഴുതിയുട്ടുള്ളത്.

പലനിയമനങ്ങളിലും തുടര്‍നടപടി എടുക്കാത്തത് മൂലം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നിരവധി സ്ഥാപനങ്ങളില്‍ പി.എസ്.സി വഴിയുള്ള നിയമനം യാഥാര്‍ഥ്യമാകുന്നില്ല. നിയമഭേദഗതിയും സ്‌പെഷല്‍റൂള്‍സും യാഥാര്‍ഥ്യമാവുകയും ഒഴിവുകള്‍ അറിയിക്കുകയും ചെയ്താലേ പി.എസ്.സിക്ക് നിയമനനടപടികള്‍ ആരംഭിക്കാനാകൂ. നടപടികള്‍ വൈകിക്കുന്നത് ഇഷ്ടക്കാരെ തിരുകിക്കയറ്റാനാണെന്ന് ആക്ഷേപമുണ്ട്. നിയമനതട്ടിപ്പും സംവരണ നിഷേധവും ഒഴിവാക്കാന്‍ നിരവധിസ്ഥാപനങ്ങളുടെ നിയമനം പലഘട്ടങ്ങളിലായി സര്‍ക്കാര്‍ പി.എസ്.സിയെ ഏല്‍പ്പിച്ചിരുന്നു. കേരളത്തിലെ സര്‍വകലാശാലകളിലെ അധ്യാപകേതര ജീവനക്കാരുടെ നിയമനം പി.എസ്.സിക്ക് വിടാന്‍ കഴിഞ്ഞ ഇടത് സര്‍ക്കാറും പുതിയ യു.ഡി.എഫ് സര്‍ക്കാറും തീരുമാനിച്ചുവെങ്കിലും തുടര്‍ നടപടി എടുത്തില്ല.കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമനത്തിലെ ക്രമക്കേടുകള്‍ വിവാദമായപ്പോഴാണ് മുന്‍സര്‍ക്കാര്‍ ഇതിന് തയാറായത്.
യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം പ്രഖ്യാപിച്ച നൂറുദിന കര്‍മപരിപാടിയില്‍ സര്‍വകലാശാല നിയമനങ്ങളും മറ്റും പി.എസ്.സിക്ക് വിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. നൂറുദിന പരിപാടിയില്‍ നടപ്പാകാത്ത കൂട്ടത്തില്‍ ആദ്യത്തേതായിരുന്നു ഇത്. സംസ്ഥാനത്തെ ഒരു സര്‍വകലാശാലയും ഇതുവരെ സ്റ്റാറ്റിയൂട്ടില്‍ ഭേദഗതി വരുത്തിയിട്ടില്ല. ഇതിന്റെ നിര്‍ദേശം പോലും ആരും പരിഗണിക്കുന്നുമില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നിയമനം നടക്കുന്ന സ്ഥാപനങ്ങളാണ് സര്‍വകലാശാലകള്‍.പിന്നാക്ക പ്രാതിനിധ്യത്തെ ക്കുറിച്ച് പഠിച്ച ജസ്റ്റിസ് നരേന്ദ്രന്‍ കമീഷന്റെ റിപ്പോര്‍ട്ടില്‍ സര്‍വകലാശാലകളില്‍ പിന്നാക്ക പ്രാതിനിധ്യം വളരെ കുറവാണെന്ന് കണ്ടെത്തി. പല തസ്തികകളിലും പിന്നാക്കക്കാര്‍ പേരിനുപോലുമുണ്ടായിരുന്നില്ല. യു.ഡി.എഫ് സര്‍ക്കാറും സര്‍വകലാശാലകളുടെ സിന്‍ഡിക്കേറ്റുകള്‍ പിടിച്ചെടുക്കുന്നതിലാണ് താല്‍പര്യം കാണിക്കുന്നത്.‘ഭരണംകിട്ടുന്നതോടെ അവര്‍ക്കും ഇഷ്ടം പോലെ നിയമനങ്ങള്‍ നടത്താം.

വിവിധ ഓഫീസുകളില്‍ നിന്നും സമയാസമയത്തിന് ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്‌തെങ്കിലേ പ്രായം അതിക്രമിച്ച് ജോലിക്കായി കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് രക്ഷയുള്ളു. അതേസമയം റിപ്പോര്‍ട്ട് ചെയ്യുന്ന മുറയ്ക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് കുറഞ്ഞസമയത്തിനുള്ളില്‍ ജോലിക്കായുള്ള നിയമന ശുപാര്‍ശ നല്‍കുന്നതിന് പി.എസ്.സിയും ഊര്‍ജ്ജസ്വലത കാണിക്കണം. ഓഫീസുകളിലെ ജീവനക്കാര്‍ മറ്റുള്ളവര്‍ക്ക് ജോലികൊടുത്തിട്ട് നമുക്ക് എന്തുകാര്യം എന്ന മട്ടിലാണ് കാര്യങ്ങള്‍ നീക്കുന്നത്. കൂടുതല്‍ ഉദ്യോഗാര്‍ത്ഥികളെ കോടതി കയറ്റി വിഷമിപ്പിക്കാനുള്ള ഉത്തരവാദിത്വം ജോലി നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് ഉണ്ടാകേണ്ടതുണ്ട്. ഇല്ലെങ്കില്‍ തൊഴിലിനായി യുവജന സംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനവും പ്രക്ഷേഭങ്ങളും നടത്താന്‍ ഇവര്‍ക്ക് രാഷ്ട്രീയക്കാരെ കാണേണ്ടതായി വരും.

-ആതിര.എം

Keywords: Article, psc, Athira.M

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia