city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബേവിഞ്ചയില്‍ ബൈക്കിലെത്തിയ സംഘം വീടിനു നേരെ വെടിവെപ്പ്­ നടത്തി

കാസര്‍കോട്­: ബൈക്കില്‍വന്ന അജ്ഞാത സംഘം വീടിനു നേരെ വെടിവെച്ചു. വെള്ളിയാഴ്­ച രാത്രി 7.45 മണിയോടെ ബേവിഞ്ചയിലെ എം.ടി. മുഹമ്മദ്­കുഞ്ഞി ഹാജിയുടെ വീടിനു നേരെയാണ്­ ബൈക്കില്‍ വന്നവര്‍ മൂന്ന്­ റൗണ്ട്­ വെടിവെപ്പ്­ നടത്തിയത്­. വീട്ടുമുറ്റത്ത്­ നിര്‍ത്തിയിട്ടിരുന്ന കെ.എല്‍. 14 എച്ച്­ സ്‌­കോഡ കാറിലും സിറ്റൗട്ടിലെ കൈവരിയിലും കസേരയിലുമാണ് വെടിയുണ്ട പതിച്ചത്­. മോട്ടോര്‍ ബൈക്കില്‍ രണ്ടുപേരുണ്ടായിരുന്നതായി ദൃക്‌­സാക്ഷികള്‍ പ­റഞ്ഞു.

വെടിവെപ്പ്­ നടത്തിയ ഉടനെ സംഘം ബൈക്കില്‍ തന്നെ കടന്ന്­ കളഞ്ഞു. കാറിന്റെ ഡിക്കിലാണ്­ വെടിയുണ്ട കൊണ്ടത്­. സംഭവം നടക്കുമ്പോള്‍ മുഹമ്മദ്­ കുഞ്ഞി ഹാജിയുടെ ഭാര്യയും മകന്റെ ഭാര്യയും കുട്ടിയുമാണ്­ വീടിലുണ്ടായിരുന്നത്­. മുഹമ്മദ്­ ഹാജിയുടെ മകന്‍ കബീറിന്റെതാണ്­ കാര്‍. കാസര്‍കോട്­ എസ്­.പി., പി. പ്രാകാശ്­, ഡി.വൈ.എസ്­.പി., പി. വിക്രം തുടങ്ങിയ പോലീസ്­ ഉദ്യോഗസ്ഥര്‍ സംഭവം നടന്ന വീട്ടിലെത്തി വീട്ടുകാരില്‍ നിന്നും മൊഴിയെടുത്തു. സംഭവസ്ഥലത്ത്­ നിന്നും രവി പൂജാരി എന്ന എഴുതിയ കുറിപ്പ് പോലീസിന്­ ലഭിച്ചിട്ടുണ്ട്­. അതില്‍ ലണ്ടനിലെ ഒരു ഫോണ്‍ നമ്പറും കുറിച്ചിട്ടു­ണ്ട്­.
ബേവിഞ്ചയില്‍ ബൈക്കിലെത്തിയ സംഘം വീടിനു നേരെ വെടിവെപ്പ്­ നടത്തി
കണ്ണൂര്‍ പി.ഡബ്ലൂ.ഡി കരാറുകരാണ്­ എം.ടി. മുഹമ്മദ്­ കുഞ്ഞി ഹാജിയും മകന്‍ കബീറും. രണ്ട്­ മാസം മുമ്പ്­ മംഗലാപുരത്തെ അധോലോക നായകന്‍ രവി പൂജാരി എന്ന്­ പരിചയപെടുത്തിയയാള്‍ മുഹമ്മദ്­ കുഞ്ഞി ഹാജിയെ ഫോണില്‍ വിളിച്ച്­ പണം ആവശ്യപ്പെടുകയും നേരിട്ട് കാണമെന്ന് പറയുകയും ചെയ്­തിരുന്നു. എന്നാല്‍ വിളിച്ചയാളുടെ ആവശ്യത്തിന്­ ഹാജി വഴങ്ങിയിരുന്നില്ല. ഇതിന്റെ വൈരാഗ്യത്തില്‍ മുഹമ്മദ്­ കുഞ്ഞി ഹാജിയെയും മകനെയും ഭയപ്പെട്ടുത്തുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയായിരിക്കാം അധോലോക സംഘം വെടിവെപ്പ്­ നടത്തിയതെന്നാണ്­ പോലീസ്­ സംശയിക്കുന്ന­ത്­.

സംഭവസ്ഥലത്ത്­ നിന്നും കണ്ടെത്തിയ കുറിപ്പിലെ മൊബൈല്‍ നമ്പറില്‍ പോലീസ്­ ബന്ധപ്പെട്ടപ്പോള്‍ റിങ്ങ്­ ചെയ്യുന്നതല്ലതെ ഫോണ്‍ എടുത്തിട്ടില്ല. വീട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ്­ കേസെടുത്ത്­ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്­. സൈബര്‍ സെല്ലിന്റെ സഹായം തേടുമെന്ന്­ പോലീസ്­ അറിയിച്ചു.
ബേവിഞ്ചയില്‍ ബൈക്കിലെത്തിയ സംഘം വീടിനു നേരെ വെടിവെപ്പ്­ നടത്തി

Photo: Achu Kasaragod

(News from Kasaragodvartha archive)
Keywords:  Kasaragod, Bevinja, House, Fire, Shoot, Kerala,National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia